ലാൻഡിങ്ങിനിടെ ഫ്ലൈദുബായ് ബോയിങ് യാത്രാവിമാനം തകർന്നു; 59 മരണം

Webdunia
ശനി, 19 മാര്‍ച്ച് 2016 (08:26 IST)
ദുബായിയിൽ നിന്ന് റഷ്യയിലേക്ക് പോയ ഫ്ലൈദുബായ് ബോയിങ് യാത്രാവിമാനം തകർന്ന് അന്‍പത്തിയൊന്‍പത്പേർ മരിച്ചു. റഷ്യയിലെ റോസ്റ്റോവ് ഓൺ ഡോണിൽ ലാൻഡിങ്ങിനിടെയാണ് അപകടം നടന്നത്.

കാലവസ്ഥ വ്യതിയാനം ഉണ്ടായതിനെ തുടർന്ന് റൺവേ കാണാൻ സാധിക്കാതിരുന്നതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരും ജീവനക്കാരുമായി വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി റീജിയണൽ എമർജൻസി മന്ത്രാലയവും വക്താവും അറിയിച്ചു.