ഹമാസിനെതിരെ പോരാട്ടത്തില്‍ സംയമനം കാണിക്കുന്ന ഇസ്രായേല്‍ സൈനികര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്ന് ഇസ്രായേല്‍ നയതന്ത്രജ്ഞന്‍ റണ്‍ ഡെര്‍മര്‍.ക്രിസ്ത്യന്‍സ് യുണൈറ്റഡ് ഫോര്‍ ഇസ്രായേല്‍ എന്ന സംഘടന നടത്തിയ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഡെര്‍മര്‍ ഞെട്ടിപ്പിക്കുന്ന പ്രസ്താവന നടത്തിയത്.
ഇസ്രയേലിനുമേല്‍ ഹമാസ് നടത്തുന്ന മിസൈല്‍ ആക്രമണത്തെ രണ്ടാം ലോക മഹായുദ്ധത്തില്‍ ലണ്ടണില്‍ ജര്‍മ്മനി ബോംബിട്ട സംഭവത്തോടാണ് ഡെര്‍മര്‍ ഉപമിച്ചത്. ഇസ്രയേലിനും തെറ്റുകള്‍ പറ്റുമെന്നും ഒരു നിരപരാധിയായ പാലസ്തീനിയേയും വധിക്കുന്നത് തങ്ങളുടെ ലക്ഷ്യ്മല്ലെന്നും ഡെര്‍മര്‍ പറയുന്നു.യുഎസിലെ ഇസ്രയേല്‍ നയതന്ത്രജ്ഞനാണ് റണ്‍ ഡെര്‍മര്‍.
ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണങ്ങളില്‍ ഭൂരിഭാഗവും നിരപരാധികളായ പാലസ്തീന്‍ നിവാസികളാണെന്ന് നേരത്തെ യു എന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടരുമ്പോള്‍ മരണസംഖ്യ 680 ആയിരിക്കുകയാണ്