ജയിംസ് ബോണ്ട് സിനിമകളിലൂടെ പ്രശസ്തനായ നടൻ സർ റോജർ മൂർ അന്തരിച്ചു. കാൻസറിനു ചികിത്സയിലായിരുന്ന റോജർ മൂർ സ്വിറ്റ്സർലൻഡിലെ വസതിയിലാണ് മരിച്ചതെന്നു കുടുംബം ട്വിറ്ററിലൂടെ അറിയിച്ചു.
മൊണോക്കയിലാകും സംസ്കാരചടങ്ങുകൾ എന്നാണു വിവരം. മൂർ ഏഴ് ജയിംസ് ബോണ്ട് സിനിമകളിലാണ് (1973- 85) വേഷമിട്ടത്. യുകെയിലെ സ്‌റ്റോക്വെല്ലിലാണു ജനനം.