തൊടുത്ത് വിട്ട റോക്കറ്റ് പൊട്ടിത്തെറിച്ചു, നാണം കെട്ട് നാസ

Webdunia
ബുധന്‍, 29 ഒക്‌ടോബര്‍ 2014 (09:35 IST)
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള വസ്തുക്കളുമായി വിക്ഷേപിച്ച റോക്കറ്റ് ആറുസെക്കന്‍ഡിനുള്ളില്‍ തകര്‍ന്ന് വീണത് നാസയ്ക്ക് നാണക്കേടായി. വിര്‍ജീനിയയിലുള്ള വാലോപ്‌സ് ദ്വീപിലെ മിഡ്-അറ്റ്‌ലാന്റിക് റീജണല്‍ സ്‌പേസ്‌പോര്‍ട്ടില്‍നിന്ന് തൊടുത്ത റോക്കറ്റ്, വിക്ഷേപിച്ച് ആറുസെക്കന്‍ഡിനുശേഷം പൊട്ടിത്തെറിക്കുകയായിരുന്നു.

പരീക്ഷണ വസ്തുക്കള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍, ഹാര്‍ഡ്‌വെയര്‍ തുടങ്ങിയ 2,293 കിലോ വസ്തുക്കള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്നതിനാണ് റോക്കറ്റ് വിക്ഷേപിച്ചത്. അന്ററെസ് വിഭാഗത്തില്‍പ്പെട്ട റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. ഓര്‍ബിറ്റര്‍-3 സിഗ്നസ് വിഭാഗത്തില്‍പ്പെട്ട ബഹിരാകാശവാഹനവുമായി കുതിക്കവെയാണ് സംഭവം.

വിക്ഷേപണത്തിലുണ്ടായ തകരാറാവാം ഇതിന് കാരണമെന്ന് നാസ വക്താവ് ജേ ബോള്‍ഡന്‍ പറഞ്ഞു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.നാസയും വിക്ഷേപണച്ചുമതലയുള്ള ഓര്‍ബിറ്റല്‍ സയന്‍സസ് കോര്‍പറേഷനും അപകടം സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.