അഫ്‌ഗാനിസ്‌താനിൽ രാഷ്ട്രപതിയുടെ വസതിയ്‌ക്ക് നേരെ റോക്കറ്റ് ആക്രമണം

Webdunia
ചൊവ്വ, 20 ജൂലൈ 2021 (12:30 IST)
രാജ്യത്തിന്റെ വിവിധമേഖലകളിൽ താലിബാൻ ആക്രമണങ്ങൾ നടക്കുന്നതിനിടെ അഫ്ഗാന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് നേരെ റോക്കറ്റ് ആക്രമണം. പ്രസിഡന്റ് അഷ്‌റഫ് ഗനി ഈദ് സന്ദേശം നല്‍കുന്നതിനായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ട് മുൻപായിരുന്നു ആക്രമണം. പ്രാദേശിക സമയം രാവിലെ എട്ടിനായിരുന്നു ആക്രമണം നടന്നത്.
 
പ്രസിഡന്റിന്റെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന വളപ്പില്‍ തന്നെയാണ് അമേരിക്കന്‍ എംബസി ഉള്‍പ്പെടെയുള്ള നയതന്ത്ര സ്ഥാപനങ്ങളുമുള്ളത്. മൂന്ന് സ്ഥലങ്ങളിലായാണ് റോക്കറ്റ് പതിച്ചതെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി സ്ഥിരീകരണമില്ല.
 
അതേസമയം ആക്രമണം നടന്ന് കഴിഞ്ഞ് കനത്ത സുരക്ഷയ്ക്ക് നടുവിൽ അഫ്‌ഗാൻ പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്‌തു. അഫ്ഗാനിസ്താന്റെ ഭാവി എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് അഫ്ഗാന്‍ ജനതയാണ്. ദൃഢമായ തീരുമാനവുമായി നാം മുന്നോട്ട് പോയാല്‍ ആറ് മാസത്തിനുള്ളില്‍ ഈ സാഹചര്യം പ്രസിഡന്റ് പറഞ്ഞു.
 
നമ്മുടെ ജനതയുടെ പ്രതീക്ഷയുയർത്തുന്ന എന്തെങ്കിലും തീരുമാനം താലിബാന്റെ ഭാഗത്ത് നിന്നുണ്ടോ? പ്രത്യേകിച്ച് സ്ത്രീകളുടെ അഷ്‌റഫ് ഗനി ചോദിച്ചു. ഇതാദ്യമായിട്ടല്ല അഫ്ഗാനില്‍ പ്രസിഡന്റിന്റെ വസതിക്ക് നേരെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ ഡിസംബറിലും വസതിയ്ക്ക് നേരെ സമാനമായ ആക്രമണം നടന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article