യൂറോപ്പിലേക്ക് പോകാനുള്ള ശ്രമത്തിനിടെ സഹാറ മരുഭൂമിയില്‍ 18 അഭയാര്‍ഥികള്‍ ദാഹിച്ചു മരിച്ചു. മാലി, സെനഗള്‍, ഐവറി കോസ്‌റ്, ഗിനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്.
മരിച്ചവരില്‍ 17 പുരുഷന്‍മാരും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് മരുഭൂമിയില്‍ പെട്ടുപോവുകയായിരുന്നു.
ഇന്റനാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വര്‍ഷങ്ങളായി നിരവധി ആഫ്രിക്കന്‍ അഭയാര്‍ത്ഥികള്‍ തെക്കന്‍ യൂറോപ്പിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് കണക്ക്.