മൂന്നാര്‍ മണ്ണിടിച്ചിലില്‍ 24പേരുടെ മരണം സ്ഥിരീകരിച്ചു. മൂന്നാര്‍ പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ ലയങ്ങളില്‍ 78 പേരാണ് താമസിച്ചിരുന്നത്. ഒരാള്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എട്ടു പേര്‍ ടാറ്റാ ജനറല്‍ ആശുപത്രിയിലും ചികിത്സയിലുണ്ട്. പെട്ടിമുടി അപകട സ്ഥലത്ത് നിന്ന് ഇന്ന് ഇതുവരെ ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.