തകഴിയുടെ കൊച്ചു മകന്‍ രാജ് നായര്‍ മലയാളിയല്ലെന്ന് ഓസ്‌ട്രേലിയ

Webdunia
വെള്ളി, 29 ജൂലൈ 2016 (14:45 IST)
മലയാളം എഴുത്തുകാരനും സംവിധായകനും പ്രശസ്ത എഴുത്തുകാരന്‍ തകഴി ശിവശങ്കരപിള്ളയുടെ കൊച്ചുമകനുമായ രാജ് നായര്‍ മലയാളിയല്ലെന്നാണ് ഓസ്‌ട്രേലിയയുടെ ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. മലയാളം എഴുത്തുകാരനും പുണ്യം അഹം എന്ന സിനിമയുടെ സംവിധായകനുമെല്ലാമാണെങ്കിലും ബ്രിസ്‌ബെനില്‍ താമസമാക്കിയ ഡോക്ടര്‍ രാജ് നായര്‍ മലയാളിയല്ലെന്നാണ് ഓസ്‌ട്രേലിയയിലെ ഔദ്യോഗിക പട്ടിക പരിശോധിച്ചാല്‍ മനസിലാവുക. 
 
2011ലെ സെന്‍സസില്‍ വീട്ടില്‍ സംസാരിക്കുന്ന ഭാഷയേത് എന്ന ചോദ്യത്തിന് മലയാളം എന്ന് എഴുതാത്തതിനാലാണ് മലയാള സാഹിത്യ കുടുംബത്തിലെ അംഗത്തെ ഓസ്‌ട്രേലിയ മലയാളിയല്ലാതാക്കാന്‍ കാരണം. സത്യസന്ധമായാണ് സെന്‍സസില്‍ മറുപടി നല്‍കിയതെന്നും. ഭാര്യ മലയാളിയല്ലാത്തതിനാലും കുട്ടികള്‍ക്ക് മലയാളം അറിയാത്തതിനാലും വീട്ടില്‍ മലയാളം സംസാരിക്കാറില്ലെന്ന് രാജ് നായര്‍ പറയുന്നു. 
 
മലയാളം സംസാരിച്ചാല്‍ മനസിലാവുന്ന ആരും വീട്ടില്‍ ഇല്ലാത്തതിനാല്‍ മലയാളം സംസാരിക്കാറില്ല. വീട്ടില്‍ സംസാരിക്കുന്ന ഭാഷയേത് എന്ന ചോദ്യത്തിന് സത്യസന്ധമായാണ് മറുപടി എഴുതിയത്. എന്നാല്‍ അറിയാവുന്ന ഭാഷയേത് എന്നാണ് ചോദിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും മലയാളം ചേര്‍ക്കുമായിരുന്നുവെന്നും രാജ് നായര്‍ പറയുന്നു. 
 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article