ഇംഗ്ലണ്ടില്‍ സ്വകാര്യവിമാനാപകടത്തില്‍ അല്‍ക്വയ്ദയുടെ മുന്‍ തലവന്‍ ബിന്‍ലാദന്റെ ബന്ധുക്കള്‍ കൊല്ലപ്പെട്ടു. ഇംഗ്ളണ്ടിലെ ഹാംഷയറിലാണ് വിമാനാപകടമുണ്ടായത്. പൈലറ്റടക്കം നാലു പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ബിന്‍ലാദന്റെ രണ്ടാനമ്മയും സഹോദരിയും മറ്റു രണ്ടുപേരുമാണ് മരിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ബ്ലാക്ക്ബുഷ് വിമാനത്താവളത്തിന്റെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് ഫിനോം 300 ജെറ്റ് തകര്‍ന്നുവീഴുകയായിരുന്നു.വിമാനം നിലത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ തകരുകയായിരുന്നു. ഇറ്റലിയില്‍ നിന്നാണ് വിമാനം ഇംഗ്ലണ്ടിലേക്ക് വന്നത്.