കുമ്പസാരിക്കാനെത്തിയ സൗന്ദര്യറാണിയെ കൊലപ്പെടുത്തിയ വൈദികന് കോടതി ശിക്ഷ വിധിച്ചു

Webdunia
ശനി, 9 ഡിസം‌ബര്‍ 2017 (15:10 IST)
കുമ്പസാരിക്കാനെത്തിയ സൌന്ദര്യമത്സര ജേതാവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കത്തോലിക്ക പുരോഹിതന് ജീവപര്യന്തം. അധ്യാപിക കൂടിയായ ഐറിന്‍ ഗാര്‍സ എന്ന ഇരുപത്തിയഞ്ചുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് 85കാരനായ ജോണ്‍ ഫെയിറ്റിന് ദക്ഷിണ ടെക്‍സാസിലെ കോടതി ശിക്ഷ വിധിച്ചത്.

1960ലായിരുന്ന കേസിനാസ്പദമായ സംഭവമുണ്ടായാത്. ടെക്‍സാസിലെ മക്കെല്ലനിലെ പള്ളിയില്‍  കുമ്പസാരിക്കാനെത്തിയ ഐറിനെ ജോണ്‍ കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, കൊലപാതക കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വൈദിക ജീവിതത്തില്‍ നിന്നും വിരമിച്ച ജോണ്‍ പ്രായം ചെന്ന വൈദികരെ പാര്‍പ്പിക്കുന്ന ആശ്രമത്തിലാണ് തുടര്‍ന്നുള്ള കാലം  താമസിച്ചിരുന്നത്.

അഞ്ചു ദിവസം നീണ്ടു നിന്ന വിചാരണയില്‍ ജോണിനെതിരെ ശക്തമായ തെളിവുകളാണ് പൊലീസ് നിരത്തിയത്. ഇയാളെ രക്ഷിക്കാന്‍ പള്ളി അധികൃതര്‍ നടത്തിയ നീക്കങ്ങളുടെ വരെയുള്ള തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article