വൈദികര്‍ വേണ്ട, സ്‌ത്രീകളെ കുമ്പസാരിപ്പിക്കാന്‍ കന്യാസ്‌ത്രീകള്‍ മതി; പ്രക്ഷോഭം ശക്തമാകുന്നു

തിങ്കള്‍, 20 മാര്‍ച്ച് 2017 (10:58 IST)
കൊട്ടിയൂരില്‍ പീഡനത്തില്‍ സമ്മര്‍ദ്ദത്തിലായ സഭയെ പ്രതിസന്ധിയിലാക്കുന്ന നീക്കവുമായി കേരളാ കാത്തലിക്ക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ് രംഗത്ത്. സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതു സംബന്ധിച്ച് സംസ്ഥാനമൊട്ടാകെ പ്രക്ഷോഭം ആരംഭിക്കാനും തീരുമാനമായി.

ഞായറാഴ്‌ച എറണാകുളം അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ് ഹൗസിന് മുന്നില്‍ സംഘടന സത്യാഗ്രഹ സമരം നടത്തി. ഇക്കാര്യം ഉന്നയിച്ച് സംസ്ഥാനം മുഴുവന്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് സംഘടനയുടെ നിയമോപദേഷ്ടാവ് അഡ്വക്കേറ്റ് ഇന്ദുലേഖ വ്യക്തമാക്കി.

സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കൂടുതല്‍ സമര പരിപാടികള്‍ക്ക് പദ്ധതിയുണ്ടെന്ന് ഇന്ദുലേഖ അറിയിച്ചു. സത്യാഗ്രഹം സത്യജ്വാല മാസികയുടെ എഡിറ്റര്‍ ജോര്‍ജ് മൂലേച്ചാലില്‍ ഉദ്ഘാടനം ചെയ്തു.

വെബ്ദുനിയ വായിക്കുക