ദേവയാനിയെ കുടുക്കിയ പ്രീത് ഭരാര ഉള്‍പ്പെടെ നാല് ഇന്ത്യന്‍ വംശജര്‍ ഇനി അമേരിക്കയുടെ അഭിമാനമാകും..!

Webdunia
വെള്ളി, 3 ജൂലൈ 2015 (16:51 IST)
നാല് ഇന്ത്യന്‍ വംശജര്‍ക്ക് 'ദി പ്രൈഡ് ഓഫ് അമേരിക്ക'പുരസ്‌കാരം. അറ്റോര്‍ണിയായ പ്രീത് ഭരാര, ഹാര്‍വാഡ് കോളജ് പ്രൊഫസര്‍ രാകേഷ് ഖുരാന, എം.ഐ.സി ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മധുലിഖ ശിഖ, പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ എബ്രഹാം വര്‍ഗീസ് എന്നിവര്‍ക്കാണ് പുരസ്ക്കാരം.

അമേരിക്കന്‍ സമൂഹത്തെയും സംസ്‌കാരത്തെയും വിപണിയെയും ഉന്നതിയിലേക്ക് നയിക്കാന്‍ നല്‍കുന്ന സംഭാവനകള്‍ക്കാണ് പുരസ്കാരം നല്‍കുന്നത്. ഇവര്‍ക്കുള്‍പ്പടെ  38 പേര്‍ക്കാണ് പുരസ്കാരം. 1911 ലാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന ആന്‍ഡ്രൂ കാര്‍നെഗി ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. കോര്‍പ്പറേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റ് വര്‍ത്താന്‍ ഗ്രിഗോറിയനാണ് ഇക്കൊല്ലത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.