ഇന്ത്യക്കാരിയും ഐ ടി ജീവനക്കാരിയുമായ പ്രഭ അരുണ്‍ കുമാര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന ഓസ്ട്രേലിയന്‍ പൊലീസ് സംഘം ഇന്ത്യയിലെത്തും. കഴിഞ്ഞ മാര്‍ച്ചില്‍ സിഡ്നി പാര്‍ക്കിലായിരുന്നു പ്രഭ കൊല്ലപ്പെട്ടത്.
പ്രഭയുടെ സ്വദേശമായ മംഗലാപുരത്ത് സംഘമെത്തും. ബന്ധുക്കളില്‍ നിന്നും ഭര്‍ത്താവ് അരുണ്‍ കുമാറില്‍ നിന്നും മൊഴിയെടുക്കുകയാണ് അന്വേഷണ സംഘത്തിന്റെ ഉദ്ദേശ്യം. പ്രഭ അവസാനമായി സംസാരിച്ചത് ഭര്‍ത്താവിനോടായിരുന്നു. സംസാരിക്കുന്നതിനിടെ അക്രമിയോട് കേണപേക്ഷിക്കുന്നതും പിന്നീട് നിലവിളിക്കുന്നതും അരുണ്‍ കുമാര്‍ കേട്ടിരുന്നു.
ഓസ്ട്രേലിയന്‍ ഐ ടി കമ്പനിയില്‍ ജീവനക്കാരിയായിരുന്ന പ്രഭ ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് നടന്നു വരുന്നതിനിടെയാണ് അജ്ഞാതനായ അക്രമിയുടെ കുത്തറ്റ് മരിച്ചത്. കഴുത്തിന് കുത്തേറ്റ പ്രഭ ആശുപത്രില്‍ വെച്ചാണ് മരിച്ചത്.