പരാഗ്വയിലെ അസുന്‍സിയോണില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ അര്‍പ്പിച്ച കുര്‍ബാനയില്‍ പങ്കെടുത്ത 14 പേര്‍ക്കു പാമ്പുകടിയേറ്റു. എയര്‍ഫോഴ്‌സ് മൈതാനത്താണു ചടങ്ങ് നടന്നത്.
അര്‍ജന്റീനയില്‍നിന്നുള്ളവരടക്കം പതിനായിരക്കണക്കിനാളുകള്‍ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പ്രാര്‍ഥനയില്‍ സംബന്ധിക്കാന്‍ വിശ്വാസികള്‍ സമീപമുള്ള ചെളിനിറഞ്ഞ സ്ഥലത്തേക്കു മാറിയപ്പോള്‍ പാമ്പുകടിയേല്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.