റോബിന്‍ വടക്കുഞ്ചേരിയും സഭയും ഇതൊക്കെ കേള്‍ക്കുന്നുണ്ടോ ?; സാഹചര്യം തുറന്നു പറഞ്ഞ് മാര്‍പാപ്പ രംഗത്ത്

വ്യാഴം, 9 മാര്‍ച്ച് 2017 (19:41 IST)
കത്തോലിക്ക സഭയിലെ വൈദികര്‍ക്ക് നിര്‍ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. വൈദികര്‍ ബ്രഹ്മചര്യം കാത്ത് സഭയുടെ അന്തസ് ഉയര്‍ത്തണം. സന്നദ്ധ ബ്രഹ്മചാരികളായ വൈദികരെയാണ് സഭയ്‌ക്ക് ഇന്ന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സഭയുടെ നിയമങ്ങള്‍ പാലിക്കുന്ന വൈദികരെയാണ് ഇന്നത്തെ കാലത്ത് ആവശ്യം. പ്രാര്‍ത്ഥന വഴി മാര്‍ഗദര്‍ശനം ലഭിക്കുന്ന യുവാക്കളെ സഭയ്ക്ക് വൈദികരായി ലഭിക്കുമെന്നും മാര്‍പാപ്പ വ്യക്തമാക്കി.

ജര്‍മനിയില്‍ പുരോഹിതരുടെ അഭാവം മൂലം നൂറുകണക്കിന് പള്ളികള്‍ അടച്ച് പൂട്ടിണ്ടി വരുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും മാര്‍പാപ്പ പറഞ്ഞു.  

നേരത്തെയും വൈദികരുടെ ലൈംഗിക പീഡനത്തെക്കുറിച്ച് മാര്‍പാപ്പ വ്യക്തമാക്കിയിരുന്നു. കുട്ടികളെയുള്‍പ്പെടെയുള്ളവരെ പീഡിപ്പിച്ച സംഭവങ്ങളില്‍ വൈദികര്‍ക്കു വേണ്ടി മാപ്പ് പറഞ്ഞ് അദ്ദേഹം രംഗത്തെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക