ന്യൂയോർക്കില്‍ അ‌ജ്ഞാതന്‍ പൊലീസുകാരെ വെടിവെച്ച് കൊന്നു

Webdunia
ഞായര്‍, 21 ഡിസം‌ബര്‍ 2014 (14:09 IST)
അ‌ജ്ഞാതന്‍ പൊലീസുകാരെ വെടിവെച്ച് കൊന്ന ശേഷം സ്വയം വെടിവെച്ച് മരിച്ചു. ന്യൂയോർക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന ലിയു വെഞ്ജിൻ, റാഫേൽ റാമോസ് എന്നി രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് മരിച്ചത്. ഇസ്മയിൽ ബ്രിൻസ്‌ലിയെന്ന ചെറുപ്പക്കാരനാണ് കൊലപാതകം നടത്തിയത്.

പട്രോളിംഗ് ജോലിയിൽ ഏർപ്പെട്ടിരുന്ന ലിയു വെഞ്ജിൻ, റാഫേൽ റാമോസ് എന്നിവര്‍ക്ക് നേരെ വെടിവെച്ച ശേഷം ഇസ്മയിൽ ബ്രിൻസ്‌ലി സമീപത്തെ ബ്രൂക്ക്ലിൻ സബ്‌വേയിലേക്ക് ഓടിക്കയറിയ ശേഷം സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. അതേസമയം മുൻ കാമുകിയെ വെടിവച്ചു കൊന്ന  ശേഷമാണ് ബ്രിൻസ്‌ലി പൊലീസിനുനേരെ വെടിയുതിർത്തതെന്നും റിപ്പോര്‍ട്ട് ഉണ്ട്. പൊലീസുകാരുടെ നെറ്റിയിലും തലയ്ക്കുമാണ് വെടിയേറ്റത്. പൊലീസുകാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.

ബ്രിൻസ്‌ലിയുടെ കൊല്ലപ്പെട്ട ഇന്റസ്റ്റാഗ്രാം സന്ദേശം പരിശോധിച്ചതിൽ നിന്നാണ് കാമുകിയുമായി ഇയാള്‍ വഴക്ക് ഇട്ടതായും അതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നുമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ഇത് അവളുടെ അവസാനത്തെ സന്ദേശമായിരിക്കും എന്ന് എഴുതിയ ശേഷം അതിനൊപ്പം ഒരു തോക്കിന്റെ ചിത്രവും യുവാവ് നൽകിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.