വളരെ പെട്ടന്നായിരുന്നു പോക്കിമോൻ ഗോ എന്ന ഗെയിം ശ്രദ്ധ നേടിയത്. കുട്ടികളെ ലക്ഷ്യമിട്ടാണ് ഗെയിം ആരംഭിച്ചതെങ്കിലും ഒരേസമയം മുതിർന്നവരേയും കുട്ടികളെയും കയ്യിലെടുക്കാൻ പോക്കിമോന് സാധിച്ചു. ഗെയിം കളിയിൽ ഒളിഞ്ഞിരിക്കുന്ന അപകടമൊന്നും കളിയിൽ മുഴുകിയിരിക്കുന്നവർക്ക് പ്രശനമല്ല. ഇപ്പോഴിതാ പോക്കിമോൻ പാഠപുസ്തകത്തിലും എത്തുകയാണ്.
യു എസിലെ പെഡാഹോ എന്ന സർവ്വകലാശാലയാണ് പോക്കിമോനെ പാഠ്യപദ്ധതിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്. പോപ് കൾച്ചർ ഗെയിംസ് എന്ന കോഴ്സ് തെരഞ്ഞെടുത്ത് പഠിക്കുന്നവർക്കാണ് പോക്കിമോനെയും പഠിക്കാൻ സാധിക്കുക. പഠിക്കുന്നതോടൊപ്പം പ്രാക്ടീസ് ആയി പോക്കിമോനെ പിടിച്ച് നടക്കാനും അവസരമുണ്ട്.