ആറുമാസം മുമ്പ് പേന വിഴുങ്ങിയ കാര്യം യുവതി മറന്നുപോയി!

Webdunia
ബുധന്‍, 9 ജൂലൈ 2014 (14:18 IST)
മറവിയെന്നു പറഞ്ഞാല്‍ ഇങ്ങനെയുണ്ടോ എന്ന് നിങ്ങള്‍ ചൊദിച്ചേക്കാം. എന്നാല്‍ തായ്പേയില്‍ ഷിങ്ഷാങ് എന്ന യുവതി മറന്നു പോയത് താന്‍ ആറുമാസം മുമ്പ് പേന വിഴുങ്ങി എന്നകാര്യമാണെങ്കിലോ? ഇവള്‍ക്കെന്താ ബൊധമില്ലെ എന്നു ചോദിക്കരുത്, കാരണം പേന വിഴുങ്ങിയ സമയത്ത് ഷിങ്ഷാങ് വെള്ളമടിച്ച് പൂസായിരുന്നു എന്നാണ് പാറഞ്ഞിരിക്കുന്നത്.

അസഹ്യമായ വയറു വേദനയെ തുടര്‍ന്നാണ് ഷിങ്ഷാങ് ആശുപത്രിയിലെത്തുന്നത്. മാസങ്ങളായി യുവതി വയറു വേദനയുമായി കഴിയുകയായിരുന്നു. വേദന മാറ്റാനായി പല ചികിത്സകളും  ചെയ്തുവെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍  ഡോക്ടറെ കാണാന്‍ തീരുമാനിക്കുകയായിരുന്നു.

ഡോക്ടര്‍ നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് വയറ്റില്‍ പേന കുടുങ്ങിക്കിടക്കുന്നത് കണ്ടത്. അപ്പോഴാണത്രെ ഇത് ആറുമാസം മുമ്പ് വിഴുങ്ങിയ പേനയാണിതെന്ന് ഷിങ്ഷാങ്ങിന് ഓര്‍മ്മ വന്നത്. പിന്നീട് പേന ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. അതോടെ യുവതിയുടെ വയറുവേദനയും മാറി.

ആറ് മാസംമുമ്പ്  നല്ല മാര്‍ക്കോടു കൂടി പരീക്ഷ പാസായപ്പോള്‍ കൂട്ടുകാര്‍ക്ക് പാര്‍ട്ടി നല്‍കിയിരുന്നു. അന്ന് കൂട്ടുകാരുമൊത്ത്  മദ്യ സത്കാരവും നടത്തിയിരുന്നു. മദ്യപിച്ച് ലക്കുകെട്ട അവസരത്തില്‍ പേന വിഴുങ്ങിയതാകാമെന്നാണ് യുവതി പറയുന്നത്.  എന്നാല്‍ പേന വിഴുങ്ങിയ പാടെ യുവതി അക്കാര്യം മറന്നിരുന്നു.