നൂറ്റാണ്ടുകൾക്ക് മുൻപ് കാലം ചെയ്ത സ്വീഡിഷ് ബിഷപ്പിന്റെ ശവകുടീരത്തിൽ കുഞ്ഞിന്റെ മൃതശരീരം

Webdunia
ചൊവ്വ, 23 ജൂണ്‍ 2015 (15:59 IST)
17-ആം നൂറ്റാണ്ടിൽ കാലം ചെയ്ത സ്വീഡിഷ് ബിഷപ്പ് പെഡൻ വിൻസ്ട്രപിന്റെ ശവകുടീരം തുറന്നു പരിശോധിച്ച ഗവേഷകർ ഒരു രഹസ്യം കണ്ടെത്തി.  350 വര്‍ഷമായി ആരും അറിയാത്ത ഒരു കുഞ്ഞിന്റെ രഹസ്യം. ബിഷപ്പിന്റെ പാദത്തിന് സമീപം ചേര്‍ത്ത് വെച്ച നിലയിലാണ് ഒരു കുഞ്ഞിന്റെ ശരീരം കണ്ടെത്തിയത് ശാസ്ത്രജ്ഞര്‍ കുഞ്ഞിന്റെ ശരീരം കണ്ടെത്തിയത്.

അഞ്ച് മുതല്‍ ആറ് മാസം വരെ പ്രായമുള്ള മൃതദേഹമാണ് കുഞ്ഞിന്റേത്. അതേസമയം കുഞ്ഞിന്റെയും ബിഷപ്പിന്റെയും മൃതദേഹങ്ങളുടെ ഡി എന്‍എ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് ശാസ്ത്രജ്ഞര്‍. അതേസമയം കുഞ്ഞ് അവിഹിതമായ ഗര്‍ഭധാരണത്തിലൂടെ ഉണ്ടായതാകാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. സാധാരണ ഇങ്ങനെ വന്നാല്‍ ക്രിസ്ത്യന്‍ രീതിപ്രകാരം മറ്റുള്ളവരുടേത് പോലെ അന്ത്യവിശ്രമം അനുവദിക്കാറില്ല. ഈ സാഹചര്യത്തില്‍ ആരോ ബിഷപ്പിന്റെ മൃതദേഹത്തോടൊപ്പം അടക്കം നടത്തി ക്രിസ്തുമത വിശ്വാസപ്രകാരമുള്ള അന്ത്യവിശ്രമം കുഞ്ഞിന് അനുവദിച്ചതാകുമെന്നാണ് കരുതുന്നത്.

പതിനേഴാം നൂറ്റാണ്ടിലെ ജീവിതസാഹചര്യങ്ങളും ബിഷപ്പിന്റെ ജീവിതവും സംബന്ധിച്ച വിവരങ്ങള്‍ തേടിയാണ് ശാസ്ത്രജ്ഞര്‍ സ്‌കാനിംഗ് നടത്തിയത്. ശവപേടകം മുമ്പ് പല തവണ തുറന്നിട്ടുണ്ട്. എന്നാല്‍ അപ്പോളൊന്നും കുഞ്ഞിന്റെ ശരീരം കണ്ടെത്തിയിരുന്നില്ല. പതിനേഴാം നൂറ്റാണ്ടിലാണ് ബിഷപ്പ് പെദര്‍ വിന്‍സ്ട്രപ്പ് അന്തരിച്ചതെന്നാണ് കരുതുന്നത്.  ഡെൻമാർക് സ്വീഡൻ രാജ്യങ്ങളുടെ പരിധിയിലുള്ള ലുണ്ട് രൂപതയുടെ ബിഷപ്പായിരുന്നു പെഡർ വിൻസ്ട്രിപ്. ഹൃദയ സംബന്ധമായ അസുങ്ങളെത്തുടർന്ന് 74-ആം വയസിലായിരുന്നു ബിഷപ്പ് കാലം ചെയ്തത്.