പാകിസ്ഥാനില്‍ അഞ്ച് തീവ്രവാദികളെ കൂടി തൂക്കിലേറ്റാന്‍ ലാഹോര്‍ ഹൈക്കോടതി അനുമതി നല്‍കി. ഝലം ജില്ലയില്‍ ചെനാബ് നദിക്കരയിലെ സൈനിക ക്യാമ്പിനു നേരെയും മുള്‍ത്താനിലെ ഐഎസ്ഐ ഓഫീസിന് നേരെയും ആക്രമണം നടത്തിയ കേസിലെ പ്രതികളെയാണ് തൂക്കിലേറ്റുന്നത്.
കേസില്‍ സൈനിക കോടതിയാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. വധശിക്ഷക്കുള്ള സ്റ്റേ നീക്കണമെന്ന പാക് സര്‍ക്കാരിന്‍റെ അപേക്ഷ അംഗീകരിച്ചാണ് കോടതി ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. കോട്ട് ലഖ്പത് ജയിലില്‍ കഴിയുന്ന പ്രതികളെ രണ്ടു ദിവസത്തിനകം തൂക്കിലേറ്റുമെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു.