പാക്കിസ്ഥാനില്‍ വേരുറപ്പിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ്, കരുതലോടെ ഇന്ത്യ

Webdunia
ശനി, 22 നവം‌ബര്‍ 2014 (13:06 IST)
ഇറാഖിലും സിറിയയിലും സ്വാധീനം ചെലുത്തി വളര്‍ന്ന സുന്നി വിമത തീവ്രവാദികളായ ഇസ്ലാമിക് സ്റ്റേറ്റ് പാക്കിസ്ഥാനിലും വേരുറപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്നഗരങ്ങളിലും, ഗ്രാമീണ മേഖലകളിലും മുതല്‍ പാക്കിസ്ഥാനിലെ മറ്റ് തീവ്രവാദ സംഘടനകളുടെ ശക്തികേന്ദ്രങ്ങളില്‍ വരെ ഐ‌എസ് അനുഭാവം വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. .

ഐഎസിന്റെ ലോഗോയും പേരുമെല്ലാം പോസ്റ്ററുകളായും ഭിത്തികളിലെ എഴുത്തായും ലഘുലേഖകളായുമെല്ലാം പ്രത്യക്ഷപ്പെടുന്നതാണ് ഐഎസിന്റെ സ്വാധീനം വര്‍ധിക്കുന്നതായുള്ള സംശയത്തിന് പിന്നില്‍. അടുത്തിടെ പാക്കിസ്ഥാനിലെ ചില തീവ്രവാദ സംഘടനകള്‍ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബു ബകര്‍ അല്‍ ബാഗ്ദാദിയോടുള്ള തങ്ങളുടെ വിധേയത്വം പ്രഖ്യാപിച്ചിരുന്നു.

അതേസമയം ഔദ്യോഗികമായി പാക്കിസ്ഥാന്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയായി ഐ‌എസ് തീരുമാനിച്ചിട്ടില്ല. എന്നാല്‍ പാക്കിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുകളെ ഇവര്‍ ആകര്‍ഷിക്കുന്ന രീതി പാക് ഭരണകൂടത്തിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതേ ആശങ്കയിലാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളും. അതിനാല്‍ അതീവ ജാഗ്രതയിലാണ് ഇന്ത്യ. രാജ്യത്തു നിന്ന് ചെറുപ്പക്കാര്‍ സിറിയയിലേക്ക് ഐ‌എസില്‍ ആകൃഷ്ടരായി പോയി എന്നതും ഇന്ത്യയെ സംബന്ധിച്ച് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.