പാകിസ്ഥാനില്‍ മനുഷ്യാവകാശ പ്രവര്‍ത്തകയെ വെടിവെച്ചുകൊന്നു

Webdunia
ശനി, 25 ഏപ്രില്‍ 2015 (10:48 IST)
പാകിസ്ഥാനിലെ പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയായ സബീന്‍ മഹ്മദൂദ് കൊല്ലപ്പെട്ടു. കറാച്ചിയില്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ച ശേഷം മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമം നടക്കുമ്പോള്‍ അവരുടെ അമ്മയും ഒപ്പമുണ്ടായിരുന്നു.  ആക്രമണത്തില്‍ പരുക്കേറ്റ അമ്മയുടെ നില ഗുരുതരമാണ്.
 
വെടിയേറ്റ ഉടന്‍ തന്നെ സബീന്‍ മഹ്മൂദിനെ  ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികള്‍ സബീന്റെ നേരെ അഞ്ച് തവണയോളം വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. സബീന്‍ ദ സെക്കന്‍ഡ് ഫ്ളോര്‍ എന്ന ജീവകാരുണ്യസംഘടനയുടെ ഡയറക്ടറായിരുന്നു സബീന്‍ മഹ്മൂദ്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ നിരന്തരമായി ഇടപെടുകയും സെമിനാറുള്‍ നടത്തുകയും ചെയ്യുന്ന സംഘടനയാണ് ടി2എഫ്