പാക്കിസ്ഥാന്‍ കയറ്റി അയച്ച മാമ്പഴം ചൈനയും അമേരിക്കയും തിരിച്ചയച്ചത് എന്തുകൊണ്ട്?

ഞായര്‍, 13 ജൂണ്‍ 2021 (19:47 IST)
മാമ്പഴ നയതന്ത്രത്തിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിലേക്ക് മാമ്പഴം കയറ്റിയയച്ച പാക്കിസ്ഥാന് തിരിച്ചടി. പാക്കിസ്ഥാന്‍ കയറ്റി അയച്ച മാമ്പഴം ചൈനയും അമേരിക്കയും തിരിച്ചയച്ചെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസ് ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മാമ്പഴ പെട്ടികള്‍ തിരിച്ചയച്ചതെന്നാണ് റിപ്പോര്‍ട്ട്. 32 ലേറെ രാജ്യങ്ങളിലേക്കാണ് നയതന്ത്ര നീക്കത്തിന്റെ ഭാഗമായി പാക്കിസ്ഥാന്‍ മാമ്പഴം കയറ്റുമതി ചെയ്യുന്നത്. കാനഡ, നേപ്പാള്‍, ഈജിപ്ത്, ശ്രീലങ്ക എന്നീ രാജ്യങ്ങളും പാക്കിസ്ഥാന്‍ അയച്ച മാമ്പഴം സ്വീകരിക്കാന്‍ തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍