ഇന്ത്യന്‍ നീക്കം പാളുമോ ?; മോദിയുടെ പാതയില്‍ പാകിസ്ഥാനും - അതിര്‍ത്തിക്കപ്പുറത്ത് വന്‍ മുന്നൊരുക്കങ്ങള്‍!

Webdunia
വെള്ളി, 11 നവം‌ബര്‍ 2016 (15:18 IST)
ഭീകരതയും കള്ളപ്പണവും തടയുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ പാകിസ്ഥാനും ഇതേപതയില്‍.

അഴിമതി രാജ്യത്തെ കാര്‍ന്നു തിന്നുന്ന സാഹചര്യത്തില്‍ പ്രധാന നോട്ടുകള്‍ പിന്‍‌വലിക്കാനാണ് പാകിസ്ഥാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച തീരുമാനമെടുക്കാനുള്ള നയം പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചു.

അഴിമതി തടയുന്നതിനായി പ്രധാന നോട്ടുകള്‍ പിന്‍‌വലിക്കണമെന്ന് പാകിസ്ഥാനിലെ പ്രധാന പ്രതിപക്ഷമായ പീപ്പിള്‍‌സ് പാര്‍ട്ടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അഴിമതി തടയുന്നതിനൊപ്പം കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുന്നതിന് പ്രധാന നോട്ടുകള്‍ പിന്‍‌വലിക്കുന്നതിലൂടെ സാധിക്കും. 500, 1000 രൂപ നോട്ടുകള്‍ പിന്‍‌വലിക്കാന്‍ നിര്‍ദേശം നല്‍കുന്നതാണ് പ്രമേയമെന്നും പ്രതിപക്ഷത്തുള്ള ഉസ്‌മാന്‍ സായിഫുള്ള ഖാന്‍ വ്യക്തമാക്കി.

Next Article