പാകിസ്ഥാനില്‍ ക്രിസ്ത്യനിയായ പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. ലാഹോര്‍ സ്വദേശിയായ മുഖാദസ് എന്നയാളുടെ നാല് പെണ്‍മക്കളില്‍ ഒരാളാണ് ബലാത്സംഗത്തിന് ഇരയായത്.
സാമ്പത്തിക ബുന്ധിമുട്ടുള്ളതിനാല്‍ മുഖാദസിന്റെ നാല് പെണ്‍മക്കളും വീട്ടുജോലിക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. വൈകിട്ട് സഹോദരങ്ങള്‍ക്കൊപ്പംവീട്ടുജോലികള്‍ കഴിഞ്ഞ് മടങ്ങവെ പെണ്‍കുട്ടിയെ അഞ്ജാത സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള ഒരു സ്‌കൂളില്‍ എത്തിച്ച പെണ്‍കുട്ടിയെ രണ്ടു പേര്‍ മാറി മാറി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
തളര്‍ന്ന് അവശയായ കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് ആക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. രണ്ട് പുരുഷന്‍മാരും മൂന്ന് സ്ത്രീകളും അടങ്ങിയ സംഘമാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. പാകിസ്താനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇത്തരത്തില്‍ ബലാത്സംഗം ചെയ്യുന്നത് പതിവ് സംഭവമായിക്കൊണ്ടിരിക്കുന്നതിനാല്‍ വ്യാപകമായ പരാതി ഉയരുന്നുണ്ട്.