പാക് ഭീകരസംഘടനകള്‍ ഇന്ത്യ കേന്ദ്രമാക്കുമെന്ന് അമേരിക്ക

Webdunia
ശനി, 21 മാര്‍ച്ച് 2015 (11:56 IST)
യുഎസ് നേതൃത്വത്തിലുള്ള സൈന്യം അടുത്ത വര്‍ഷത്തോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറുന്നതോടെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ ഇന്ത്യയിലേക്ക് നീങ്ങുമെന്ന് യുഎസ് സൈനിക വിദഗ്ധന്‍ കമാന്‍ഡര്‍ സാമുവല്‍ ജെ ലോക്ലിയര്‍ വ്യക്തമാക്കി.

അടുത്ത മൂന്നുവര്‍ഷംകൊണ്ടു പാശ്ചാത്യ സൈന്യം പൂര്‍ണമായും അഫ്ഗാനിസ്ഥാന്‍ വിടും. ഇതോടെ പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കറെ തയിബയടക്കമുള്ള ഭീകരസംഘടകള്‍ അവരുടെ ആസ്ഥാനം ഇന്ത്യയിലേക്ക് മാറ്റും. ഇന്ത്യന്‍ ഉപഭൂഖണ്ഡം അവരുടെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കാനാവും അവര്‍ തുടര്‍ന്നുള്ള കാലം ശ്രമിക്കുകയെന്നും യുഎസിന്റെ പസിഫിക് കമാന്‍ഡര്‍ കൂടിയായ സാമുവല്‍ ജെ ലോക്ലിയര്‍ പറഞ്ഞു.

1300 വിദേശികള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഇറാക്കിലും സിറിയയിലും ഉണ്ട്.
അവര്‍ മാന്യന്മാരായി നാട്ടിലെത്തുകയും പിന്നീട് ഭീകര പ്രവര്‍ത്തനം സ്വന്തം നാട്ടില്‍ വളര്‍ത്താന്‍ ശ്രമിക്കും. പ്രാദേശികതലത്തില്‍ നിന്നുള്ള പിന്തുണ അവര്‍ക്ക് ലഭിക്കുമെന്നും ലോക്ലിയര്‍ പറഞ്ഞു. യുഎസ് ജനപ്രതിനിധിസഭാംഗങ്ങളോടു ഭീകരസംഘടനകളുടെ ഭാവിപരിപാടികളെക്കുറിച്ചു വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഇത്തരം പരാമര്‍ശം നടത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.