Pakistan Financial Crisis: പാക്കിസ്ഥാനിലെ വിലക്കയറ്റത്തില്‍ രൂക്ഷമായി പ്രതികരിച്ച് യുവതി. അവശ്യ സാധനങ്ങള്‍ക്ക് അടക്കം റോക്കറ്റ് പോലെ വില കുതിച്ചുയരുകയാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും പാക്കിസ്ഥാനി യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
കറാച്ചി നഗരത്തിലാണ് പ്രധാനമായും വിലക്കയറ്റം രൂക്ഷമായിരിക്കുന്നത്. പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നും വീഡിയോയില്‍ പരാതിപ്പെടുന്നു. പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകന്‍ ഹാമിദ് മിര്‍ ആണ് ഈ വീഡിയോ പങ്കുവെച്ചത്.