Langya Virus in China: ചൈനയില്‍ പുതിയ വൈറസ് കണ്ടെത്തി, 35 പേര്‍ക്ക് രോഗം !

ബുധന്‍, 10 ഓഗസ്റ്റ് 2022 (08:12 IST)
Langya Virus: കോവിഡിന് പിന്നാലെ ചൈനയില്‍ പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തി. ലാംഗ്യ ഹെനിപാവൈറസ് ആണ് ചൈനയില്‍ പുതിയതായി സ്ഥിരീകരിച്ചത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസാണ് ഇത്. കരള്‍ തകരാറിലാക്കാന്‍ വരെ ഈ വൈറസിന് സാധിക്കുമെന്നാണ് പഠനം. തായ്വാന്‍ തായ് പേയി ടൈംസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 
ഇതുവരെ 35 പേര്‍ക്ക് വൈറസ് ബാധിച്ചതായി തായ്വാനിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അറിയിച്ചു. ചൈനയിലെ ഷാന്‍ഡോങ്, ഹെനാന്‍ പ്രവിശ്യകളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നാണ് പ്രാഥമിക പഠനം. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍