പണമടച്ചില്ല; പാക് പ്രസിഡന്റിന് ഇനി കരണ്ടില്ല

Webdunia
ബുധന്‍, 30 ഏപ്രില്‍ 2014 (11:05 IST)
വൈദ്യുതി കുടിശ്ശിക അടക്കത്തതു കാരണം പാക്‌ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്കുള്ള വൈദ്യുതി ബന്ധം അടക്കം തന്ത്ര പ്രധാനമായ പല കേന്ദ്രങ്ങളിലേക്കുമുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു കൊണ്ട് ഇസ്ലാമാബാദ്‌ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി രാജ്യത്തെ ഞെട്ടിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ്‌, പാര്‍ലമെന്റ്‌ എന്നിവിടങ്ങളിലെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചവയില്‍ പെടുന്നു. പാക്‌ പ്രസിഡന്റിന്റെ ഓഫീസും വസതിയും ഉള്‍പ്പെടുന്ന സെക്രട്ടേറിയറ്റിന്റെ ബില്‍ കുടിശ്ശിക രണ്ടു കോടി 80ലക്ഷം രൂപയാണെന്ന്‌ ഇസ്ലാമാബാദ്‌ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി അറിയിച്ചു.

വൈദ്യുതി ബില്‍ കുടിശ്ശിക ഈടാക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്നും ബില്ലടയ്ക്കാത്ത എല്ലാവരുടെയും വീടുകളിലെയും ഓഫീസുകളിലെയും വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും ഊര്‍ജ മന്ത്രി അബിദ്‌ ഷര്‍ അലി പറഞ്ഞു.