അഫ്‌ഗാനിൽ അമേരിക്കയ്‌ക്കൊപ്പം നിന്നതിന് വലിയ വില കൊടുക്കേണ്ടിവന്നു-ഇ‌മ്രാൻ ഖാൻ

ഞായര്‍, 19 സെപ്‌റ്റംബര്‍ 2021 (16:59 IST)
അഫ്ഗാാൻ വിഷയത്തിൽ അമേരിക്കയെ വിമർശിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇ‌മ്രാൻ ഖാൻ. അഫ്‌ഗാനിസ്ഥാനിലെ അമേരിക്കൻ അധിനിവേശത്തിനൊപ്പം നിന്നതിന് പാകിസ്ഥാൻ വലിയ വില നൽകിയെന്നും ഇ‌മ്രാൻ ഖാൻ പറഞ്ഞു.
 
അഫ്ഗാനില്‍നിന്ന് പിന്മാറിയതിനുശേഷം അമേരിക്കന്‍ സെനറ്റര്‍മാര്‍ പാകിസ്താനുമേല്‍ കുറ്റംചാര്‍ത്തുന്നത് വേദനിപ്പിക്കുന്നതാണെന്നും ഇ‌മ്രാൻ ഖാൻ തുറന്നു പറഞ്ഞു.റഷ്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്റെ പ്രതികരണം.താലിബാനെ പാകിസ്താന്‍ സഹായിക്കുന്നെന്ന് അമേരിക്കയുടെ ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.
 
ചില സെനറ്റര്‍മാര്‍ നടത്തിയ ചില പരാമര്‍ശങ്ങളില്‍ ഒരു പാകിസ്താനി എന്ന നിലയില്‍ എനിക്ക് അതീവദുഃഖമുണ്ട്. അഫ്ഗാനിസ്താനിലെ പരാജയത്തിന് പാകിസ്താനെ കുറ്റം പറയുന്നത് കേട്ടിരിക്കുക എന്നത് ഞങ്ങൾക്ക് വേദനാജനകമായ കാര്യമാണ്.ഇ‌മ്രാൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍