താലിബാനോടുള്ള സമീപനത്തിൽ ജാഗ്രത വേണം, പാകിസ്ഥാന് മുന്നറിയിപ്പ് നൽകി അമേരിക്ക

ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (19:30 IST)
താലിബാനോടുള്ള സമീപനത്തിൽ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി അമേരിക്ക. താലിബാന്‍ വിഷയത്തില്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ചില നിലപാടുകള്‍ പാക്കിസ്ഥാന്‍ കൈക്കൊള്ളുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകൻ ആരോപിച്ചു.
 
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അഫ്‌ഗാനിൽ ചെയ്‌ത കാര്യങ്ങളും വരും ദിവസങ്ങളിലെ സമീപനവും കണക്കിലെടുത്ത് പാകിസ്ഥാനുമായുള്ള ബന്ധം പുനപരിശോധിക്കുമെന്നും താലിബാൻ അംഗങ്ങൾക്ക് പാകിസ്ഥാൻ അഭയം നൽകുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍