ജാവേദ് അക്തറിന്റെ കൊച്ചുമകളാണ് ഉർഫി ജാവേദെന്ന് സംഘപരിവാർ, പ്രചാരണം പൊളിച്ചടുക്കി ശബാന ആസ്‌മി

വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (22:14 IST)
ആര്‍എസ്എസ്, ബജ്രംഗദള്‍ പോലുള്ള ഹിന്ദു സംഘങ്ങളും താലിബാനെ പോലെയാണെന്ന് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിന്റെ പ്രതികരണത്തിന് പിന്നാലെ ജാവേദ് അക്തറിൻനെതിരായ വിമർശനങ്ങൾ ശക്തമായിരുന്നു. ഇപ്പോഴിതാ വിമാനത്താവളത്തിൽ ശരീരഭാഗങ്ങള്‍ കാണുന്ന തരത്തില്‍ ജാക്കറ്റ് ധരിച്ച് വിമാനത്താവളത്തില്‍ എത്തിയ നടിയും മോഡലുമായ ഉര്‍ഫി ജാവേദ് ജാവേദ് അക്തറിന്റെ കൊച്ചുമകളാണെന്ന് പ്രചാരണം ഏറ്റെടുത്തിരിക്കുകയാണ് സംഘപരിവാർ സംഘടനകൾ.
 
ജാവേദ് അക്ത‌റിന്റെ വിമർശനത്തിനോട് ആര്‍എസ്എസ്, ബജ്രംഗദള്‍ പോലുള്ള ഹിന്ദു സംഘങ്ങളും താലിബാനെ പോലെയാണെങ്കില്‍ ഇന്ത്യയില്‍ ഇത്തരം വസ്ത്രം ധരിച്ച് ജാവേദ് അക്തറിന്റെ കൊച്ചുമകൾ ഉർഫി ജാവേദിന് നടക്കാനാവുമോ എന്നാണ് സംഘപരിവാർ അനുകൂല ഹാൻഡിലുകൾ ചോദിക്കുന്നത്.
 
ഇപ്പോഴിതാ ഈ പ്രചാരണത്തെ പൊളിച്ചടുക്കിയിരിക്കുകയാണ് ജാവേദ് അക്തറിന്റെ  ഭാര്യയും നടിയുമായ ശബാന ആസ്മി. ഉർ‌ഫി തങ്ങളുടെ ആരുമല്ലെന്ന് ശബാന ആ‌സ്‌മി വ്യക്തമാക്കി.പേരിന്റെ അവസാനം ജാവേദ് ഉള്ളതു കൊണ്ട് തന്നെ ജാവേദ് അക്തറുമായി ബന്ധപ്പെടുത്തുന്നത് തമാശയാണെന്ന് ഉര്‍ഫിയും പ്രതികരിച്ചു. വ്യാജപ്രചാരണം പൊളിഞ്ഞതോടെ ഇന്ത്യന്‍ സംസ്‌കാരത്തിനു വിരുദ്ധമായ വസ്ത്രങ്ങളണിഞ്ഞു പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടെന്ന് കാണിച്ച് ഉൾഫിക്കെതിരെ വിമർശനം ശക്തമായിരിക്കുകയാണ്.
 
വേണമെങ്കിൽ ഞാൻ വിവസ്ത്രയായും പുറത്തിറങ്ങുമെന്നും. താനെന്തു പോസ്റ്റ് ചെയ്താലും ആളുകളിങ്ങനെ പലതും പറഞ്ഞു കൊണ്ടിരിക്കും. ബിക്കിനിയായാലും സല്‍വാറായാലും വൃത്തികെട്ട പ്രതികരണങ്ങളുണ്ടാകും എന്നും ഉര്‍ഫി വിമർശനങ്ങളോട് പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍