മുംബൈ എയർപോർട്ടിൽ ക്രോപ്പ്ഡ് ഡെനിം ടോപ്പും ജീൻസുമിട്ടാണ് താരം എത്തിയത്. നെഞ്ചിന്റെ പാതിയോളം മറച്ചിരിക്കുന്ന വിധത്തിലാണ് ഉർഫിയുടെ ഡെനിം ടോപ്പ്. ഒപ്പം പേസ്റ്റൽ പിങ് ബ്രാലെറ്റും ധരിച്ചിട്ടുണ്ട്. എന്നാൽ ഇത് ഏത് തരം ഫാഷൻ ആണെന്ന് ചോദിച്ചുകൊണ്ടും കളിയാക്കിയും വിമർശിച്ചുമാണ് താരത്തിന്റെ ചിത്രത്തിന് കീഴിൽ ആളുകൾ കമന്റുമായി എത്തിയിരിക്കുന്നത്.