താലിബാന്‍ തീവ്രവാദികള്‍ക്കെതിരായ സൈനിക നടപടിയുടെ ഭാഗമായി പാക് സൈന്യം 39 തീവ്രവാദികളെ വധിച്ചു. അഫ്‌ഗാന്‍ അതിര്‍ത്തിയിലെ വടക്കന്‍ വസീരിസ്‌ഥാനിലെ ദത്താ ഖെല്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം തീവ്രവാദികളെ വധിച്ചത്. വെള്ളിയാഴ്‌ച വൈകുന്നേരം തീവ്രവാദി കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയാണ് സൈന്യം തീവ്രവാദികളെ വധിച്ചത്.
ശനിയാഴ്‌ച പുറത്തിറക്കിയ പത്രപ്രസ്‌താവനയിലൂടെയാണ് പാക്ക് സൈന്യം തീവ്രവാദികളെ വധിച്ചതായി സ്‌ഥിരീകരിച്ചത്. എന്നാല്‍ കൊല്ലപ്പെട്ടവരേക്കുറിച്ച് കൂടുതല്‍ പറയാന്‍ സൈന്യം തയ്യാറായിട്ടില്ല. അതേ സമയം നിരവധി ആക്രമണങ്ങളുടെ സൂത്രധാരന്‍മാരായ തീവ്രവാദികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.
പെഷവാര്‍ ഭീകരകക്രമണത്തിന് ശേഷമാണ് പാക്കിസ്‌താന്‍ തീവ്രവാദികള്‍ക്കെതിരായ നടപടികള്‍ ശക്‌തമാക്കിയത്. പെഷവാര്‍ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന സദാമിനെ വ്യാഴാഴ്‌ച വൈകിട്ട് പാക്ക് സൈന്യം വധിച്ചിരുന്നു. പെഷവാര്‍ ആക്രമണത്തില്‍ സദാമിന്റെ പങ്കാളിത്തം എത്രത്തോളമുണ്ടെന്ന് കൃത്യമായ സൂചനയില്ലെങ്കിലും മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാള്‍ ഇയാള്‍ തന്നെയാണെന്നാണ് പാക്കിസ്‌താന്‍ അധികൃതര്‍ കരുതുന്നത്.