ലോക സിനിമ കാത്തിരുന്ന നിമിഷം; ഓസ്കാർ അവാർഡ് നൽകി തുടങ്ങി, മഹർഷല അലി മികച്ച സഹനടൻ

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2017 (08:16 IST)
89ആമത് ഓസ്കാര്‍ പുരസ്കാരദാനച്ചടങ്ങുകൾക്ക് തുടക്കമായി. ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററിലേക്ക് അവാർഡിന് തുടക്കമായത്. ലോക സിനിമ കാത്തിരുന്ന നിമിഷമാണിത്. 14 നോമിനേഷനുകള്‍ നേടിയ ലാ ലാ ലാന്‍ഡ് ആണ് ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം. മികച്ച ചിത്രം, നടന്‍, നടി എന്നിങ്ങനെ 24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുക. ഇന്ത്യന്‍ വംശജനായ ദേവ് പട്ടേലിനും ഓസ്‌കര്‍ പ്രതീക്ഷയുണ്ട്.
 
മികച്ച സഹനടനായി മഹർഷല അലി  തെരഞ്ഞെടുക്കപ്പെട്ടതോടെ ഇതോടെ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ദേവ് അലി ഓസ്കാർ സ്വപനങ്ങളിൽ നിന്ന് പുറത്തായി. എന്നാൽ മയക്കുമരുന്ന് ഏജന്റിന്റെ രൂപത്തിൽ നിറഞ്ഞാടിയ അലിയുടെ വേഷം പുരസ്കാരത്തിന് തികച്ചും അർഹതപ്പെട്ടതായിരുന്നു. നേരത്തേ റെഡ് കാർപറ്റിൽ ഇന്ത്യയിൽ നിന്നും പ്രിയങ്ക ചോപ്ര, ദേവ് അലി എന്നിവർ പങ്കെടുത്തു. 
 
Next Article