സിഡ്‌നിയിൽ വിദേശയാത്ര നടത്താത്ത അഞ്ച് പേർക്ക് ഒമിക്രോൺ: പ്രാദേശിക വ്യാപനമെന്ന് അധികൃതർ

Webdunia
തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (18:48 IST)
ഓസ്ട്രേലിയയിലെ സിഡ്നിയില്‍ അഞ്ച് പേര്‍ക്ക് പ്രാദേശികമായി കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം ബാധിച്ചതായി ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യ വകുപ്പ്. ഇവരാരും തന്നെ വിദേശയാത്രകൾ നടത്തിയിട്ടില്ല. സിഡ്നിയുടെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശത്തുള്ള രണ്ട് സ്‌കൂളുകളിലും ജിമ്മിലുംനിന്നാണ് ഒമിക്രോണ്‍ വ്യാപിച്ചതെന്ന് സംശയിക്കുന്നു.
 
ഇത് ഓസ്ട്രേലിയൻ ‌തലസ്ഥാന പ്രദേശത്ത് സ്ഥിരീകരിച്ച ഒമിക്രോണ്‍ അണുബാധയുടെ ഉറവിടമാകാമെന്ന് ന്യൂ സൗത്ത് വെയ്ല്‍സ്  ചീഫ് ഹെല്‍ത്ത് ഓഫീസര്‍ കെറി ചാന്റ് ഞായറാഴ്ച പറഞ്ഞു. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് 15 ഒമിക്രോണ്‍ അണുബാധകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കേസുകളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നും കെറി ചാന്റ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article