പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (18:09 IST)
പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. തമിഴ്‌നാട് നീര്‍കൊഴിയെന്തല്‍ സ്വദേശി മണികണ്ടനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 21വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മണികണ്ഠനെയും സുഹൃത്തുക്കളെയും ബൈക്കില്‍ സഞ്ചരിക്കവെ പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ മണികണ്ഠന്‍ ബൈക്ക് നിര്‍ത്താതെ പോകുകയായിരുന്നു. മണികണ്ഠനെ പൊലീസ് പിടികൂടി ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. പിന്നാലെയാണ് വീട്ടിലെത്തിയ യുവാവ് മരണപ്പെട്ടത്. 
 
തന്നെ ക്രൂരമായി പൊലീസ് മര്‍ദ്ദിച്ചെന്ന് യുവാവ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നതായും തുടര്‍ന്നാണ് മരിച്ചതെന്നും കുടുംബം പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

അനുബന്ധ വാര്‍ത്തകള്‍

Next Article