ഒറിഗണില്‍ ഗതാഗതം സ്തംഭിപ്പിച്ചാണ് പ്രതിഷേധിച്ചത്. ചിലർ നടുറോഡിൽ ഇരിപ്പുറപ്പിച്ചു. ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. ട്രംപിനെ എതിർക്കുന്നവർ അമേരിക്കൻ പതാക കത്തിക്കുകയും ട്രംപ് തങ്ങളുടെ പ്രസിഡൻറല്ലെന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ട്വിറ്ററിൽ ‘നോട്ട് മൈ പ്രസിഡൻറ്’ എന്ന ഹാഷ് ടാഗ് അഞ്ചുലക്ഷം പേർ ഉപയോഗിച്ചിട്ടുണ്ട്.