വാനാക്രൈ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയ ?; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

Webdunia
ബുധന്‍, 24 മെയ് 2017 (08:07 IST)
വാനാക്രൈ സൈബർ ആക്രമണത്തിന് ഉത്തര കൊറിയയുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ പ്രമുഖ സൈബർ സുരക്ഷാ സ്ഥാപനമായ സിമാൻടെക്കാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തിറക്കിയത്. പ്രോഗ്രാമില്‍ ഉപയോഗിച്ചിരിക്കുന്ന കോഡുകളിലും അതിന്റെ പ്രവർത്തനരീതിയിലും വലിയ തരത്തിലുള്ള സമാനതകളുണ്ടെന്നും വാനാക്രൈയുടെ ചില പതിപ്പുകൾ ഫെബ്രുവരിയിൽ അവര്‍ ഉപയോഗിച്ചതായും  സിമാൻടെക് റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ഉത്തര കൊറിയൻ സർക്കാരിന്റെ പിന്തുണയില്‍ പ്രവർത്തിക്കുന്ന ലസാറസ് എന്ന ഹാക്കിങ് സംഘത്തിന് വാനാക്രൈയുമായി അടുത്ത ബന്ധമുണ്ടെന്നു നേരത്തേ തന്നെ സൂചനകള്‍ പുരത്തുവന്നിരുന്നു. കൂടാതെ പ്രോഗ്രാമിലെ ചില കോഡുകൾ സോണി പിക്ചേഴ്സ് ഹാക്കിങ്ങിലും ഉപയോഗിച്ചതായി കണ്ടെത്തി. പല പ്രോഗ്രാമുകളും ബന്ധപ്പെടാൻ ശ്രമിക്കുന്ന ഐപി വിലാസവും ഒന്നുതന്നെയാണ്. ഫെബ്രുവരി 10ന് ഒരു പ്രമുഖ സ്ഥാപനത്തിലാണ് വാനാക്രൈ ആദ്യമായി സ്ഥിരീകരിച്ചതെന്നും സിമാൻടെക് വ്യക്തമാക്കി.
Next Article