ഉത്തരകൊറിയയില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം കൃത്രിമമാണെന്ന് ആരോപണം. ഭൂകമ്പം ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയതാണെന്ന് ദക്ഷിണകൊറിയ ആരോപിച്ചു. കൃത്രിമ ഭൂകമ്പമാണിതെന്നും അഞ്ചാമത്തെ ആണവ പരീക്ഷണമാണ് ഉത്തര കൊറിയ നടത്തിയതെന്നും ദക്ഷിണ കൊറിയ ആരോപിച്ചു.
സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി യോനാപ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ആണവപരീക്ഷണം സംബന്ധിച്ച് ഉത്തര കൊറിയന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. പരീക്ഷണം നടന്നത് ഉത്തര കൊറിയയിലെ പംഗീരിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉപഗ്രഹ ചിത്രങ്ങളുടെയും രഹസ്യാന്വേഷണ വിവരത്തിന്‍റേയും അടിസ്ഥാനത്തിലാണ് ഇത് കണ്ടെത്തിയത്.
മുമ്പും ഇവിടെ തന്നെയാണ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയിട്ടുള്ളത്.