അമേരിക്കയ്‌ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉൻ. യുഎസിനെ നിമിഷങ്ങള്‍ക്കുള്ളില്‍ ചാരമാക്കാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് മനസിലാക്കണം. ഇതിനാല്‍ ഉത്തര കൊറിയയെ പ്രകോപിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതു വെല്ലുവിളികളും നേരിടാൻ സൈന്യം സജ്ജമായതിനാല്‍ വെല്ലുവിളിക്കാന്‍ നില്‍ക്കേണ്ടതില്ലെന്നും അമേരിക്കയ്‌ക്കും സഖ്യകക്ഷികള്‍ക്കും കിം ജോങ് ഉൻ മുന്നറിയിപ്പ് നല്‍കി.
അതേസമയം, ഉത്തര കൊറിയയെ നേരിടുന്നതിനായി അമേരിക്ക പല വഴികള്‍ തേടുകയാണ്. ഇക്കാര്യത്തില്‍ സഖ്യകക്ഷികളുടെയും ചൈനയുടെയും പിന്തുണയാണ് അമേരിക്ക ആവശ്യപ്പെടുന്നത്. തങ്ങളെ ആക്രമിച്ചാല്‍ അണുവായുധം പ്രയോഗിക്കാന്‍ മടിയില്ലെന്നാണ് ഉത്തര കൊറിയൻ മന്ത്രി ഹാന്‍ വ്യക്തമാക്കിയിരിക്കുന്നത്.