വിഖ്യാത സാഹിത്യകാരന്‍ വി എസ് നയ്പാള്‍ അന്തരിച്ചു; മരണം ലണ്ടനിലെ വസതിയില്‍ വെച്ച്

Webdunia
ഞായര്‍, 12 ഓഗസ്റ്റ് 2018 (10:57 IST)
സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാര ജേതാവും പ്രമുഖ ബ്രിട്ടീഷ് നോവലിസ്റ്റുമായ വിഎസ് നയ്പാൾ (85) അന്തരിച്ചു. ലണ്ടനിലെ വസതിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഞായറാഴ്ച ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. ബന്ധുക്കളാണ് മരണവാര്‍ത്ത പുറത്തു വിട്ടത്.

മരണസമയത്ത് ഭാര്യയും പ്രിയപ്പെട്ടവരുമെല്ലാം നയ്‌പാളിന് അടുത്തുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. അതേസമയം, മരണകാരണം വ്യക്തമല്ല. ട്രിനിഡാഡിലായിരുന്നു ജനനമെങ്കിലും ജീവിതത്തിന്റെ ഏറിയഭാഗവും അദ്ദേഹം ചിലവഴിച്ചത് ഇംഗ്ലണ്ടിലായിരുന്നു. വിദ്യാധര്‍ സൂരജ്പ്രസാദ് നയ്പാള്‍ എന്നാണ് പൂര്‍ണനാമം.

ഒരു ഘട്ടത്തിൽ വിഷാദ രോഗത്തെ തുടർന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ചെങ്കിലും അവിടെ നിന്ന് ലോകം ആരാധിക്കുന്ന എഴുത്തുകാരനായി വളരുകയായിരുന്നു നയ്‌പാള്‍. 1957ല്‍ ആദ്യനോവലായ ദ മിസ്റ്റിസ് മെസ്സര്‍ പ്രസിദ്ധീകരിച്ചു. 2001ലാണ് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. എ ബൈന്‍ഡ് ഇന്‍ ദി റിവര്‍, എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിസ്വാസ് എന്നീ പുസ്തകങ്ങള്‍ പ്രശസ്തമാണ്.

ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റക്കാരുടെ മകനായി ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ ചാഗുവാനാസിലാണ് നയ്‌പോളിബ്റ്റെ ജനനം. പതിനെട്ടാമത്തെ വയസ്സില്‍ ഉപരിപഠനാര്‍ഥം നയ്‌പാള്‍ ഇംഗ്ലണ്ടിലേക്ക് തിരിക്കുകൊയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article