രസതന്ത്രത്തിനുള്ള നോബോല്‍ മൂന്നു പേര് പങ്കിട്ടു
ഈ വർഷത്തെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു. സ്വിറ്റ്സർലൻഡുകാരനായ ജാക്വസ് ദുബോഷെ,
അമേരിക്കക്കാരനായ ജവോഷിം ഫ്രാങ്ക്, യുകെയിൽ നിന്നുള്ള റിച്ചാർഡ് ഹെൻഡെർസൺ എന്നിവർ പുരസ്കാരം പങ്കിട്ടു.
അതിശീത തന്മാത്രകളുടെ ഘടന പഠിക്കാനുള്ള ക്രയോ ഇലക്ട്രോൺ മൈക്രോസ്കോപി വികസിപ്പിച്ചതിനാണ് പുരസ്കാരം. സ്വീഡനിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ഇവര്‍ രൂപകല്പന ചെയ്ത ക്രയോ- ഇലക്ടോണ്‍ മൈക്രോസ്കോപ്പി ജീവശാസ്ത്ര മേഖലയിലെ പഠനം ലളിതമാക്കിയെന്ന് പുരസ്കാര സമിതി വിലയിരുത്തി.
സാഹിത്യത്തിലുള്ള നൊബേല്‍ ഈ മാസം അഞ്ചിനും സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ആറിനും പ്രഖ്യാപിക്കും.