സാമ്പത്തികശാസ്ത്ര നൊബേൽ റിച്ചാർഡ് എച്ച് തെയ്‌ലർക്ക്

തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (16:16 IST)
ഇത്തവണത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് എച്ച് തെയ്‌ലര്‍ക്ക്. ബിഹേവിയറൽ ഇക്കണോമിക്സിലെ നിർണായക സംഭാവനകളെ മാനിച്ചാണ് പുരസ്കാരം.

യൂണിവേഴ്‌സിറ്റി ഓഫ് ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ പ്രൊഫസറാണ് 72കാരനായ തെയ്‌ലര്‍. ഫുള്ളർ ആൻഡ് തെയ്‌ലർ എന്ന കമ്പനിയുടെ സ്ഥാപകനും കൂടിയാണ് അദ്ദേഹം.

മെന്റല്‍ അക്കൗണ്ടിംഗ് എന്ന തീയറി വികസിപ്പിച്ചെടുത്ത തെയ്‌ലര്‍ മനുഷ്യര്‍ എങ്ങനെയാണ് സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ലളിതമായി വിശദീകരിക്കുന്നു. വ്യക്തികളുടെ തീരുമാനങ്ങളെ കുറിച്ചുള്ള സാമ്പത്തികവും മനശാസ്ത്രപരവുമായ വിശകലനവും അദ്ദേഹം നടത്തിയിട്ടുണ്ട്.

ന്യൂജഴ്സിയിൽ ജനിച്ച തെയ്‌ലർ നിലവിൽ ഷിക്കാഗോ സർവകലാശാലയിലെ ബിഹേവിയറൽ സയൻസ് ആൻഡ് ഇക്കണോമിക്സ് വിഭാഗത്തില്‍ പ്രഫസറാണ്. ‘ദ് വിന്നേഴ്സ് കഴ്സ്’ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍