നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാളെ അന്തരിച്ചു

Webdunia
ചൊവ്വ, 9 ഫെബ്രുവരി 2016 (08:42 IST)
നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാളെ അന്തരിച്ചു. 78 വയസ്സ് ആയിരുന്നു. ചൊവ്വാഴ്ച രാവിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം.
 
നേപ്പാളിലെ ആറാമത്തെ പ്രധാനമന്ത്രിയായി 2014 ഫെബ്രുവരിയില്‍ ആയിരുന്നു സുശീല്‍ കൊയ്‌രാളെ അധികാരമേറ്റത്. 2015 ഒക്‌ടോബറില്‍ സ്ഥാനമൊഴിയുകയും ചെയ്തു. ഇന്ത്യയിലെ ബനാറാസില്‍ 1939 ഓഗസ്റ്റ് 12ന് ജനിച്ച സുശീല്‍ കൊയ്‌രാളെ 1955ലാണ് നേപ്പാളി കോണ്‍ഗ്രസില്‍ അംഗമായത്. ബന്ധുവും മുന്‍ നേപ്പാള്‍ പ്രസിഡന്റുമായ ഗിരിജ പ്രസാദ് കൊയ്‌രാളെയുടെ സ്വാധീനത്തിലായിരുന്നു സുശീല്‍ രാഷ്‌ട്രീയത്തിലെത്തിയത്.
 
2008ല്‍ ഗിരിജ പ്രസാദ് കൊയ്‌രാളെ അന്തരിച്ചപ്പോള്‍ അദ്ദേഹം നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റ് ആയി. വിമാന റാഞ്ചലുമായി ബന്ധപ്പെട്ട് അദ്ദേഹം ഇന്ത്യയില്‍ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.