അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ മൂലം ഇന്ത്യ പണി തരുമെന്ന് പേടിച്ചിട്ടാണൊ, അധികാരത്തില്‍ നിഴലായി പിന്നില്‍ നില്‍ക്കുന്ന സൈന്യത്തിനെ സന്തോഷിപ്പിക്കാനാണൊ എന്നറിയില്ല സാര്‍ക്ക് ഉച്ചകൊടിയില്‍ പങ്കെടുക്കണമെങ്കില്‍ പാക് പ്രധാന മന്ത്രി നവാസ് ഷെരീഫ് സ്വന്തം കാര്‍ പാക്കിസ്ഥാനില്‍ നിന്ന് കൊണ്ടുവരും. അടുത്ത ആഴ്‌ച കാഠ്‌മണ്ഡുവില്‍ നടക്കാനിരിക്കുന്ന സാര്‍ക്ക് സമ്മേളനത്തിലാണ് ഷെരീഫ് ഈ തീരുമാനം നേപ്പാളിനേ അറിയിച്ചത്.
ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന ഷെരീഫ് ഉള്‍പ്പെടെയുള്ള രാഷ്‌ട്രത്തലവന്‍മാര്‍ക്ക് ഇന്ത്യയില്‍ നിന്ന് ഉറക്കുമതി ചെയ്‌ത ബുള്ളറ്റ് പ്രൂഫ് കാറുകളാണ് നോപ്പാള്‍ അധികൃതര്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ കാര്‍ ഉപയോഗിക്കില്ലെന്ന് ഷെരീഫ് നേപ്പാളിനെ അറിയിച്ചു. സുരക്ഷാ സംവിധാനങ്ങളുള്ള കാര്‍ പാക്കിസ്‌താനില്‍ നിന്ന് കൊണ്ടുവരുമെന്നാണ് പാക്കിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്. നേപ്പാള്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഷെരീഷ് ഒഴികെ മറ്റ് രാഷ്‌ട്രത്തലവന്‍മാരെല്ലാം ഇന്ത്യന്‍ കാര്‍ ഉപയോഗിക്കാന്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്നും നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അമേരിക്കന്‍ പ്രസിഡന്റ വിദേശ സന്ദര്‍ശനങ്ങളില്‍ സ്വന്തം കാറ് കൂടെ കൊണ്ടുപോകാറുണ്ട്. ഷെരീഫിന്റെ തീരുമാനവും അങ്ങനെ കണ്ടാല്‍ മതിയെന്ന് വിദേശകാര്യ മന്ത്രാലയ അധികൃതര്‍ വ്യക്‌തമാക്കി.സൗത്ത് ഏഷ്യന്‍ രാഷ്‌ട്രങ്ങളുടെ ഉച്ചകോടിയില്‍ ഇന്ത്യയ്‌ക്കും പാക്കിസ്‌താനും പുറമെ അഫ്‌ഗാനിസ്‌ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ ഭരണത്തലവന്‍മാര്‍ പങ്കെടുക്കും. നവംബര്‍ 26, 27 തീയതികളിലാണ് ഉച്ചകോടി.