തീവ്രവാദവുമായി ബന്ധപ്പെട്ട് എല്ലാ സഹായവും ഇന്ത്യ ചെയ്യുമെന്നും, ഭീകരാക്രമണത്തിനു മുന്നിൽ ഇന്ത്യ തലകുനിക്കില്ലെന്നും പ്രധാനമന്ത്രി ചടങ്ങിൽ അറിയിച്ചു. ഐക്യരാഷ്ട്ര സഭയ്ക്ക് തീവ്രവാദത്തെ തടയാൻ കഴിയുന്നില്ലെന്നും ആയതിനാൽ സഭയുടെ പ്രസക്തി കുറഞ്ഞു വരികയാണെന്നും മോദി അഭിപ്രായപ്പെട്ടു.
തീവ്രവാദത്തെ മതവുമായി കൂട്ടിയിണക്കുമ്പോൾ തകരുന്നത് രാജ്യമാണെന്നതിനാൽ മതത്തിനെ കൂട്ടുപിടിക്കരുതെന്നും ആക്രമ ഭീഷണി നേരിടുന്നത് ചില പ്രദേശങ്ങൾക്ക് മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ- യൂറോപ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ബെൽജിയത്തിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി. പിന്നീട് ആക്രമണം നടന്ന ബ്രസൽസ് വിമാനത്താവളം പ്രധാനമന്ത്രി സന്ദർശിക്കുകയും ചെയ്തു.