പാരീസില്‍ മാധ്യമ സ്ഥാപനമായ ചാര്‍ലി ഹ്ബ്ദോയ്ക്ക് നേരെ ആക്രമണം നടന്നതൊടെ ജര്‍മ്മനിയില്‍ നടന്നുവരുന്ന ഇസ്ലാം വിരുദ്ധ ചിന്തകള്‍ കൂടുതല്‍ കടുക്കുന്നു. അവസാനത്തെ മുസ്ലീമിനേയും രാജ്യത്തു നിന്ന് കുടിയിറക്കാനാണ് ജര്‍മ്മന്‍ കാരുടെ തീരുമാനം. ചാര്‍ലി ഹ്ബ്ദോയുക്കും, ഹാംബര്‍ഗ് മോര്‍ഗണ്‍ പോസ്റ്റ് പത്രത്തിനും നേരെ നടന്ന അക്രമത്തിലൂടെ യൂറോപ്പില്‍ എങ്ങും ഇസ്ലാമിക വിരുദ്ദ ഗ്രൂപ്പുകള്‍ രൂപം കൊള്ളുന്നതയാണ് റിപ്പോര്‍ട്ട്. ഹാംബര്‍ഗ് മോര്‍ഗണ്‍ പോസ്റ്റ് പത്രത്തിനു നേരെ നടന്ന അക്രമത്തിനു പിന്നാലെയുണ്ടായ പ്രതിഷേധ സമരങ്ങള്‍ക്ക് സാധാരണക്കാരുടെ പിന്തുണയുമുണ്ട്.
ജര്‍മ്മനിയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം ആളിപ്പടരുകയാണ്. ഡ്രസ്‌നില്‍ നടന്ന പ്രതിഷേധത്തില്‍ മുപ്പതിനായിരം പേരും, ലെയ്പിസിങില്‍ ഇരുപിനായിരം പേരും മ്യൂണിക്കില്‍ പതിനേഴായിരം പേരും ഹനോവറില്‍ ഒന്‍പതിനായിരം പേരും സാര്‍ബ്രുവേക്കനില്‍ അയ്യായിരം പേരും പ്രതിഷേധത്തില്‍ പങ്കെടുത്തു. പാട്രിയോട്ടിക് യൂറോപ്യന്‍സ് എഗെന്‍സ്റ്റ് ദ ഇസ്ലാമിസേഷന്‍ ഓഫ് വെസ്റ്റ് (പെഗിഡ) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ജര്‍മ്മനിയില്‍ ഇസ്ലാം വിരുദ്ധ പ്രതിഷേധങ്ങള്‍ നടക്കുന്നത്.
ജര്‍മ്മനിയില്‍ മുസ്ലീം കുടിയേറ്റം അവസാനിപ്പിയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. മുഹമ്മദ് നബിയെക്കുറിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനാണ് ചാര്‍ളി ഹെബ്ദോയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഇതിന് തൊട്ടുപിന്നാലെ കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിച്ച ജര്‍മ്മന്‍ പത്രത്തിനെതിരെയും ആക്രമണം ഉണ്ടായി. ഇതോടെയാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാം വിരുദ്ധത ശക്തമായത്. ജര്‍മ്മനിയിലും, ഫ്രാന്‍സിലും നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ ഇസ്ലാമിക ആരാധനാലയങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്ഥിതിഗതികള്‍ വര്‍ഗീയ കലാപമകാതിരിക്കാന്‍ ജര്‍മ്മനി കടുത്ത നിയന്ത്രണളാണ് ഇപ്പോള്‍ നടപ്പിലാക്കാനൊരുങ്ങുന്നത്.