ടാക്‌സി ഡ്രൈവറെ കൊന്ന 16കാരിയെ ജനക്കൂട്ടം ജീവനോട് കത്തിച്ചു

Webdunia
ശനി, 23 മെയ് 2015 (14:29 IST)
ടാക്‌സി ഡ്രൈവറെ കൊന്നെന്ന കുറ്റത്തിന്‌ 16 കാരിയെ ജനക്കൂട്ടം ജീവനൊടെ തീകൊളുത്തിക്കൊന്നു.  ഗ്വാട്ടിമാലയുടെ തലസ്‌ഥാനമായ ഗ്വാട്ടിമാല നഗരത്തിന്‌ സമീപം റിയോ ബ്രാവോ ഗ്രാമത്തില്‍ പട്ടാപ്പകല്‍ പൊലീസുകാര്‍ നോക്കിനില്‍ക്കേയാണ് സംഭവം നടന്നിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ആരോ യൂ ട്യുബില്‍ അപ്‌ലോഡ്‌ ചെയ്തതോടെയാണ് ഇത് പുറം ലോകം അറിഞ്ഞത്.

പെണ്‍കുട്ടി ഉള്‍പ്പെട്ട ബൈക്കിലെത്തിയ സംഘം 68 കാരനായ ഒരു ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ കൃത്യത്തിന്‌ ശേഷം കടന്നുകളഞ്ഞ സംഘത്തിനൊപ്പം പെണ്‍കുട്ടിക്ക്‌ രക്ഷപെടാനായില്ല. ഈ പെണ്‍കുട്ടിയെ ജനക്കൂട്ടം പിടിച്ചുകൊണ്ട് വരിക്യും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. അടിക്കുകയും ഇടിക്കുകയും തൊഴിക്കുകയും ചെയ്‌ത ശേഷം പച്ചയ്‌ക്ക് കത്തിക്കുന്നതും വീഡിയോ ദൃശ്യത്തിലുണ്ട്.

സംഭവത്തില്‍ ഇടപെടാന്‍ തുടങ്ങുന്ന പോലീസിനെയും കാഴ്‌ചക്കാര്‍ തടഞ്ഞുകളഞ്ഞു.  സംഭവം രാജ്യത്താകമാനം സംസാര വിഷയമായതോടെ ലക്ഷക്കണക്കിന് ആളുകള്‍ ഇത് യൂ ട്യൂബില്‍ കണ്ടു, ഇതേ തുടര്‍ന്ന് വീഡിയോ നീക്കാം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ്‌ അന്വേഷണമാരംഭിച്ചിട്ടുണ്ട്‌.