അധ്യാപകനെ പതിമൂന്നുകാരന്‍ ക്ലാസ് മുറിയില്‍ വെച്ച് കുത്തിക്കൊന്നു. നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു, ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചു. സ്‌പെയിനിലെ ബാഴ്‌സലോണയിലുള്ള ജോണ്‍ ഫുസ്റ്റര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം നടന്നത്. കൊലപാതകത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ക്ലാസ് തുടങ്ങി എതാനും മിനിട്ടുകള്‍ക്കകം വിദ്യാര്‍ഥി അധ്യാപകനെ ആക്രമിക്കുകയായിരുന്നു. ബ്ലയിഡിന് സമാനമായ ആയുധം ഉപയോഗിച്ചാണ് വിദ്യാര്‍ഥി അധ്യാപകനെ ആക്രമിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ക്ലാസില്‍ സഹപാടികള്‍ തമ്മിലുമാണ്ടായ സംഘര്‍ഷത്തില്‍ അധ്യാപകന്‍ ഇടപെടുമ്പോള്‍ കുത്തേറ്റതാണോ എന്നുള്ള സംശയം ഉയര്‍ന്നിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേക്ഷണം നടത്തുമെന്ന് സ്കൂള്‍ അധികൃതരും പൊലീസ് വൃത്തങ്ങളും അറിയിച്ചു. സ്‌കൂളിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.